കല്യാണത്തിന് തയ്യാറായില്ല; സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്തു

ബംഗളൂരു: വിവാഹബന്ധത്തിന് തയ്യാറാകാത്ത വിരോധം മൂലമാണെന്ന് പറയുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ കാമുകിയെ തട്ടിക്കൊണ്ടു പോയി കാമുകനും സഹോദരനും സുഹൃത്തുക്കളും കൂട്ട ബലാത്സംഗം ചെയ്തു. പ്രതികളില്‍ ചിലരെ കസ്റ്റഡിയിലെടുത്തതോടെയാണ് പീഡനവിവരം ലോകം അറിഞ്ഞത്. ഏപ്രില്‍ 20ന് ആണ് കേസിനാസ്പദമായ സംഭവം. നോര്‍ത്ത് കര്‍ണ്ണാടക സ്വദേശിനിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥാണ് കൂട്ടബലാത്സംഗത്തിനിരയായത്. ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പേയിംഗ് ഗസ്റ്റാണ് യുവതി. ഇതിനിടയില്‍ ഒരാളുമായി പ്രണയത്തിലായി. കാമുകന്‍ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിച്ചതോടെ ബന്ധം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇതിലുള്ള വിരോധത്തില്‍ കാമുകനും സഹോദരനും ഏതാനും സുഹൃത്തുക്കളും യുവതി ഓഫീസിലേക്ക് പോകുന്നതിനിടയില്‍ കാറില്‍ തട്ടിക്കൊണ്ടു പോയി ഒരു കെട്ടിടത്തിലെത്തിച്ച് കൂട്ട ബലാത്സംഗത്തിനു ഇരയാക്കുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page