ഇന്ത്യഗേറ്റിന് സമീപം ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ചു; പ്രതി പിടിയില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്ത്യാ ഗേറ്റിന് സമീപം ഐസ് ക്രീം വില്‍പനക്കാരന്‍ കുത്തേറ്റു മരിച്ചു. പ്രഭാകര്‍ എന്ന 25കാരനാണ് മരിച്ചത്. പ്രതിയെ പൊലീസ് പിടികൂടി. സമീപത്തെ കടകളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടിയത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഐസ് ക്രീം വില്‍പനക്കാരന് കുത്തേറ്റ വിവരം അറിഞ്ഞാണ് പൊലീസ് അവിടെ എത്തിയത്. പരിക്കേറ്റ് കിടക്കുന്ന പ്രഭാകറിനെ പൊലീസ് ആണ് ആശുപത്രിയിലെത്തിച്ചത്. എങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മരണപ്പെട്ടു.
വഴക്കിനെ തുടര്‍ന്നാണ് കത്തി ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത്. മരിച്ചയാളുടെ ശരീരത്തില്‍ മൂന്ന് മുറിവുകളുണ്ട്, അതിലൊന്ന് ആഴത്തിലുള്ളതാണ്. ഇരയുടെ ബാഗില്‍ നിന്ന് കുറച്ച് പണവും വാച്ചും കണ്ടെടുത്തിട്ടുണ്ട് എന്നും പൊലീസ് വ്യക്തമാക്കി. 302 വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page