കാസര്‍കോട്: സ്വകാര്യ ബസ് കണ്ടക്ടറെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സീതാംഗോളി, പള്ളത്തടുക്കയിലെ രാമഭണ്ഡാരിയുടെ മകന് ദിനേശന് (54) ആണ് മരിച്ചത്. കുമ്പള-മുള്ളേരിയ റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറാണ്. ഏതാനും ദിവസമായി അവധിയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വീട്ടില്‍ നിന്ന് പോയതായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഫോണില്‍ വിളിച്ചു. ഫോണ്‍ റിംഗ് ആയെങ്കിലും എടുത്തില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിനിടയിലാണ് മൃതദേഹം പെര്ണക്ക് സമീപത്തെ പറമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുമ്പള പൊലീസ് കേസെടുത്തു.
മാതാവ്: സീത. ഭാര്യ: ജലജ. മക്കള്‍: ക്ഷമ, പൂജാ ലക്ഷ്മി, ശ്രീജിത്ത്. സഹോദരങ്ങള്‍: ജയചന്ദ്രന്, ഗീത, അവിനാഷ്.
![](https://mlozaudj56ft.i.optimole.com/w:721/h:452/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/jail-khd.jpg)