ന്യൂദെല്‍ഹി: മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്നാരോപിച്ച് കാമുകിയെ അടിച്ചുകൊന്ന കേസില്‍ ഇന്ത്യക്കാരനെ സിങ്കപ്പൂര്‍ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചു. കൃഷ്ണന്‍(40)എന്നയാളെയാണ് ശിക്ഷിച്ചത്.
2019 ജനുവരി 17ന് ആണ് കേസിനാസ്പദമായ സംഭവം. നാല്‍പതുകാരിയായ മല്ലിക ബീഗമാണ് കൊല്ലപ്പെട്ടത്. യുവതിയും കൃഷ്ണനും പ്രണയത്തിലായിരുന്നു. മദ്യപാനിയായ കൃഷ്ണന്‍ കാമുകിക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് വാക്കുതര്‍ക്കം പതിവായിരുന്നുവത്രെ. പല തവണ മല്ലിക ബീഗം അക്രമത്തിനിരയാവുകയും ചെയ്തു. അവസാനം മര്‍ദ്ദനം പരിധിവിടുകയും മല്ലിക ബീഗം കൊല്ലപ്പെടുകയും ചെയ്തു. ഇക്കാര്യം കൃഷ്ണന്‍ തന്നെയാണ് പൊലീസില്‍ അറിയിച്ചത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമായതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
