കോട്ടയം മംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിത്തുടങ്ങി; സമയക്രമം അറിയാം

മംഗളൂരു: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍ ഓടിത്തുടങ്ങി. 19 സ്ലീപ്പര്‍ കോ ച്ചും 2 ജനറല്‍ കംപാര്‍ട്മെന്റും ട്രെയിലുണ്ട്. ആകെ ഏഴ് സര്‍വീസുകളാണ് ഉള്ളത്. ജൂണ്‍ ഒന്നുവരെ മംഗളുരു സെന്‍ട്രല്‍ – കോട്ടയം ട്രെയിന്‍ (06075) സര്‍വീസ് മംഗളൂരുവില്‍നിന്ന് ശനിയാഴ്ച രാവിലെ 10:30ന് ആരംഭിക്കും. രാത്രി 7:30ന് കോട്ടയത്ത് എത്തിച്ചേരും. ഈ മാസം 27 നാണ് അടുത്ത സര്‍വീസ്. കൂടാതെ, മെയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന് എന്നീ ദിവസങ്ങളിലും ട്രെയിന്‍ സര്‍വീസ് നടത്തും.
മടക്ക ട്രെയിനായ കോട്ടയം – മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ (06076) രാത്രി 9:45ന് കോട്ടയത്തുനിന്ന് പുറപ്പെടും. പിറ്റേ ദിവസം പുലര്‍ച്ചെ 6:55ന് ട്രെയിന്‍ മംഗളൂരുവില്‍ എത്തിച്ചേരും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍ എന്നിവടങ്ങളിലാണ് സ്‌റ്റോപ്പുകള്‍.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page