ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. ചെമ്പേരി നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥി ജൂഡ്വിന്‍ ഷൈജുവാണ്(18) മരിച്ചത്. പുലിക്കുരുമ്പ-നടുവില്‍ റോഡില്‍ ശനിയാഴ്ച രാത്രി 10.30 ന് ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞാണ് അപകടം. പുലിക്കുരുമ്പ കൈതളം ആദംകുഴി വളവിലാണ് അപകടം നടന്നത്. മണിക്കടവ് സെന്റ് തോമസ് ഹയര് സെക്കണ്ടറി സ്‌ക്കൂളിലെ അധ്യാപിക ശോഭ ടോം-കുന്നോത്ത് സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകന്‍ ഷെജുവിന്റെയും മകനാണ്. സംസ്‌ക്കാരം ഞായര്‍ വൈകുന്നേരം 5 മണിക്ക് ചെമ്പേരി ലൂര്‍ദ്ദ്മാതാ ഫൊറോന പള്ളി സെമിത്തേരിയില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page