കാഞ്ഞങ്ങാട്: മലയോര മേഖലയിലെ മുസ്ലിം ലീഗിന്റെ സാമൂന്നതനായ നേതാവും, പൊതു പ്രവര്‍ത്തകനുമായ എന്‍ പി മുഹമ്മദ് കുഞ്ഞി മങ്കയം (80) അന്തരിച്ചു. മുസ്ലിം ലീഗ് ബളാല്‍ പഞ്ചായത്ത് സെക്രട്ടറി, ബളാല്‍ പഞ്ചായത്ത് മെമ്പര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കല്ലഞ്ചിറ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, മങ്കയം ബദര്‍ മസ്ജിദ് പ്രസിഡന്റ്, മാലോം സര്‍വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍, മുസ്ലിംലീഗ് ജില്ല കൗണ്‍സിലര്‍, ഉള്‍പ്പെടെ സാമൂഹിക മത രാഷ്ട്രീയ രംഗത്തെ നിറ സാനിധ്യമായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: സുബൈദ, ഫാത്തിമ, ലത്തീഫ്. ഫാത്തിമ, സൈതു. സാജിത. മരുമക്കള്‍: സയ്യദ്(കെ.എസ്.ഇബി), ഇസ്ഹാഖ്, അബ്ദുള, ജമീല, പരേതനായ സലീം.
