ഓസ്‌ട്രേലിയിയിലെ സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ കയറിയ അക്രമി അഞ്ചുപേരെ കുത്തിക്കൊലപ്പെടുത്തി. അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. ഒമ്പതിലധികം പേര്‍ക്ക് കുത്തേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കിഴക്കന്‍ സിഡ്‌നിയിലെ ബോണ്ടി ജംഗ്ഷനിലെ മാളിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്ന് ഇരുപതോടെയാണ് ആയുധവുമായി അക്രമി മാളില്‍ പ്രവേശിച്ചത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു വനിതാ ഓഫീസറാണ് അക്രമിയെ വെടിവച്ചത്. മരിച്ചവരില്‍ ഒമ്പതു മാസം പ്രായമായ കുഞ്ഞുമുണ്ട്. മാളില്‍നിന്നു നൂറോളം പേരെ പൊലീസ് ഒഴിപ്പിച്ചു. വ്യക്തി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് അറിയിച്ചു. സംഭവം അപലപിച്ച ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അനുശോചനമറിയിച്ചു.