ശസ്ത്രക്രിയ്ക്ക് പിന്നാലെ അപസ്മാരം; പ്രസവാനന്തര ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു; അനസ്‌തേഷ്യയിലെ പിഴവെന്ന് ബന്ധുക്കള്‍

പ്രസവാനന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. അനസ്‌തേഷ്യയിലെ പിഴവെന്ന് ബന്ധുക്കള്‍. മാള സ്വദേശി സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. യുവതി അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാലക്കുടി പാലസ് ആശുപത്രിയില്‍ അനസ്തീഷ്യ നല്‍കിയതിലെ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം അനസ്‌തേഷ്യയ്ക്ക് ശേഷം യുവതി ഫിക്‌സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. അനസ്‌തേഷ്യയ്ക്ക് ശേഷം യുവതി ഫിക്‌സ് വന്ന് അബോധാവസ്ഥയിലായെന്നും ഉടന്‍ തന്നെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബലന്‍സില്‍ തൃശ്ശൂരിലേക്ക് റഫര്‍ ചെയ്തിരുന്നതായും പാലസ് ആശുപത്രി വിശദീകരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ചികിത്സ രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ സ്ഥിരീകരിക്കാനാകുവെന്ന് പാലസ് ആശുപത്രി പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page