കൊല്ലം: ബൈക്ക് യാത്രക്കാരന്‍ സ്വകാര്യ ബസ്സിടിച്ച് ദാരുണമായി മരിച്ചു. താവണിമുക്ക് സ്വദേശി മോഹനനാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ഇടുങ്ങിയ റോഡിലൂടെ പോയ ബസ് ബൈക്കിലിടിച്ചാണ് അപകടമെന്നു പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് മോഹനന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. പിന്നിലൂടെ വന്ന ബസ് മോഹനന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്ന ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം വര്‍ക്കലയിലും സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ചിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരിയായ എം പ്രതിഭ (26)യാണ് മരിച്ചത്. സ്വകാര്യ ബസ്സുകളുടെ അമിതവേഗതയാണ് ബസ്സപടകടങ്ങള്‍ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്.
