ജ്വല്ലറി ഉടമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; 5.60 കോടി രൂപയും 103 കിലോ വെള്ളിയും പിടിച്ചെടുത്തു

ബംഗളുരു: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റെയ്ഡില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍നിന്ന് 5.60 കോടി രൂപയും മൂന്ന് കിലോ സ്വര്‍ണ്ണവും 103 കിലോ വെള്ളിയും 68 വെള്ളിക്കട്ടകളും കര്‍ണാടകാ പൊലീസ് പിടിച്ചെടുത്തു. ജ്വല്ലറി ഉടമയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തുവരികയാണ്. കര്‍ണാടകയിലെ ഖനനമേഖലയായ ബെല്ലാരിയിലാണ് ഇയാള്‍ക്ക് ജ്വല്ലറിയുള്ളത്. വീട്ടില്‍ വച്ച് 5.6 കോടിരൂപ പണമായി തന്നെ കണ്ടെത്തുകയായിരുന്നു. സ്വര്‍ണ്ണവും വെള്ളിയുമായി 7.60 കോടി വിലമതിക്കുന്ന പണ്ടങ്ങളും കണ്ടെത്തി. ഹവാല ബന്ധത്തിന് സാധ്യതയുണ്ടെന്ന് പൊലീസിന്റെ സംശയത്തെ തുടര്‍ന്ന് കര്‍ണാടക പൊലീസ് ആക്ട് സെക്ഷന്‍ 98 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ആദായനികുതി വകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page