കുമ്പള: പെരുന്നാള്‍ അപ്പം വിപണിയിലെത്തി. അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് പെരുന്നാള്‍ അപ്പങ്ങളുടെ വിലയിലും പ്രതിഫലിക്കുന്നു. പെരുന്നാളിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പെരുന്നാള്‍ പലഹാരങ്ങള്‍ അടുക്കളകളില്‍ നിന്ന് ബേക്കറികളില്‍ വന്‍ തോതില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
നേരത്തെ വീടുകളില്‍ ഉണ്ടാക്കിയിരുന്ന പെരുന്നാള്‍ പലഹാരങ്ങളാണ് ഇപ്പോള്‍ ബേക്കറികളില്‍ വില്‍പ്പനയ്‌ക്കെത്തിയിട്ടുള്ളത്. ചൂട് അസഹ്യമായതിനാല്‍ തിളക്കുന്ന എണ്ണയുടെ മുന്നില്‍ കാസര്‍കോടന്‍ സ്‌പെഷ്യല്‍ പെരുന്നാള്‍ അപ്പങ്ങള്‍ ഉണ്ടാക്കുന്നതില്‍നിന്ന് സ്ത്രീകള്‍ പിന്‍മാറിയതോടെയാണ് പലഹാരങ്ങള്‍ക്ക് ഇപ്പോള്‍ വീട്ടുകാര്‍ ബേക്കറികളെ ആശ്രയിക്കുന്നത്. വിവിധ തരത്തിലുള്ള പലഹാരങ്ങള്‍ക്ക് ബേക്കറികളില്‍ 200 രൂപ മുതല്‍ 400 രൂപ വരെ വില ഈടാക്കുന്നു. സൊറോട്ട, പൊരിയപ്പം, കട്‌ലാച്ചി, ഈത്തപ്പഴം പൊരി, ചട്ടിപ്പത്തില് തുടങ്ങിയ പേരുകളിലാണ് പെരുന്നാള്‍ പലഹാരങ്ങള്‍ അറിയപ്പെടുന്നത്. പെരുന്നാള്‍ ആശംസകള്‍ നേരാനും, സന്തോഷം പങ്കുവയ്ക്കാനും കുടുംബാംഗങ്ങളെയും, സന്ദര്‍ശകരെയും വീടുകളില്‍ വരവേല്‍ക്കുന്നതിനും പെരുന്നാള്‍ അപ്പങ്ങള്‍ ഉപയോഗിക്കുന്നു. ഇതിനായി വീടുകളിലെ തീന്‍മേശയില്‍ പത്തോളം അപ്പങ്ങള്‍ നിരത്തി വെക്കും. ഒപ്പം വ്യത്യസ്തങ്ങളായ ജ്യൂസുകളും.
