തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം വേനല്‍മഴ ലഭിക്കുവാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി.
വയനാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഞായറാഴ്ച മഴയ്ക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ തിങ്കളാഴ്ച മഴ ലഭിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി മഴ ലഭിക്കുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കി.
വേനല്‍മഴ ലഭിക്കുന്നതോടെ ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത ചൂടിനു ശമനമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.
