യുവതിയെ മയക്കി കിടത്തി കൂട്ട ബലാത്സംഗം; കൊലക്കേസ് പ്രതിയടക്കം 2 പേര്‍ അറസ്റ്റില്‍

തിരു: പുതുവത്സരാഘോഷത്തിനെന്ന പേരില്‍ യുവതിയെ വര്‍ക്കലയിലെത്തിച്ച് ശീതളപാനീയത്തില്‍ ലഹരി വസ്തുക്കള്‍ കലര്‍ത്തി ദിവസങ്ങളോളം കൂട്ട ബലാത്സംഗത്തിനു ഇരയാക്കിയ കേസില്‍ രണ്ടാം പ്രതിയും അറസ്റ്റില്‍. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി പൊന്‍ദിനേശനെയാണ് കോയമ്പത്തൂരില്‍ വച്ച് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്ക് ഒളിത്താവളം ഒരുക്കി കൊടുത്ത വെള്ളപാണ്ടിയെന്ന ആളെയും പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ നേരത്തെ നടന്ന രണ്ടു കൊലക്കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് തമിഴ്‌നാട് സ്വദേശിയെ വര്‍ക്കലയില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവം. ദിവസങ്ങളോളം പീഡനം നടന്നതോടെ പ്രതികളില്‍ നിന്നു രക്ഷപ്പെട്ടു. പാപനാശം കുന്നില്‍ നിന്നു താഴേക്ക് ചാടി യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കേസിലെ ഒന്നാം പ്രതിയും യുവതിയുടെ സുഹൃത്തുമായ വസന്തനെയും മറ്റൊരു പ്രതിയായ കാന്തനെയും നേരത്തെയും അറസ്റ്റു ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page