വാഷിംഗ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി ഒടുവില്‍ പിടിയിലായി. യു എസ് വനിതയായ അലീസ ആന്‍ സിന്‍ജറിനെ (23)യാണ് ടാംപ പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്കു 14 വയസ്സാണെന്ന് 15 വയസ്സിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളെ വിശ്വസിപ്പിച്ചാണ് യുവതി അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഇത്തരത്തില്‍ വശത്താക്കിയ ഒരു കുട്ടിയെ താന്‍ 30 തവണ പീഡിപ്പിച്ചുവെന്നു യുവതി അഭിമാനത്തോടെ പൊലീസിനെ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡനത്തിനിരയാക്കിയതിനും പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും സിന്‍ജറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
