
മംഗ്‌ളൂരു: പതിമൂന്നു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവും മകളുടെ പിതാവുമായ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. ഉള്ളാള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ ഓഫീസിനു സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന മംഗ്‌ളൂരു, പഞ്ഞിമുഗറു സ്വദേശി ഹമീദിനാണ് കുത്തേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗ്‌ളൂരു, തുറമുഖ മേഖലയില്‍ താമസിക്കുന്ന പ്രശസ്ത നീന്തല്‍ താരമാണ് അക്രമത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകാരുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമമെന്നു സംശയിക്കുന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഹമീദിന്റെ ഭാര്യ റസിയ (32), മകള്‍ ഫാത്തിമ സുഹ(7) എന്നിവര്‍ 2011 ജൂണ്‍ 28ന് കൊല്ലപ്പെട്ടിരുന്നു. കാവൂര്‍, പഞ്ഞിമൊഗറുവിലെ വീട്ടില്‍ പട്ടാപ്പകല്‍ ആയിരുന്നു ഇരട്ടക്കൊല നടന്നത്. പ്രസ്തുതസംഭവം മംഗ്‌ളൂരുവില്‍ വലിയ വിവാദത്തിനു ഇടയാക്കിയിരുന്നു. ഇരട്ട കൊലയ്ക്കു പിന്നില്‍ ആരാണെന്നു ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.