കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പ്രമുഖവും ചിരപുരാതനവുമായ കണ്ണോല്‍പ്പടി പാറ്റേന്‍വീട് തറവാട് കളിയാട്ടത്തിന് ഒരുക്കങ്ങളായി. ഏപ്രില്‍ 9 ന് രാവിലെ 10.40നും 11.40നും മധ്യേ ഭക്തിസാന്ദ്രമായ കലവറ നിറക്കല്‍ ഘോഷയാത്ര. ഉച്ചക്ക് അന്നദാനം. വൈകുന്നേരം തെയ്യംകൂടല്‍, തിടങ്ങല്‍, തോറ്റം, കുളിച്ചുതോറ്റം, പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടം, മോന്തിക്കോലം, രാത്രി 12 മുതല്‍ കുട്ടിശാസ്തന്‍, ഭൈരവന്‍, പടവീരന്‍ തെയ്യങ്ങളുടെ പുറപ്പാടും നൃത്തവിശേഷങ്ങളും.
ഏപ്രില്‍ 10 ന് രാവിലെ 10ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. തുടര്‍ന്ന് പടിഞ്ഞാര്‍ ചാമുണ്ഡി, രക്തചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, മൂവാളം കുഴി ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാടും നൃത്തവിശേഷങ്ങളും. ഉച്ചക്ക് അന്നദാനം. രാത്രി ഏഴിന് തിടങ്ങല്‍, തോറ്റം, കുളിച്ചുതോറ്റം, പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടം, മോന്തിക്കോലം. രാത്രി 12 മുതല്‍ കുട്ടിശാസ്തന്‍, ഭൈരവന്‍, പടവീരന്‍ തെയ്യങ്ങളുടെ പുറപ്പാട്.
ഏപ്രില്‍ 11ന് രാവിലെ വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. തുടര്‍ന്ന് പടിഞ്ഞാര്‍ചാമുണ്ഡി, തൊഴുന്തട്ട ചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, മൂവാളം കുഴി ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാടും നൃത്തവിശേഷങ്ങളും. ഉച്ചക്ക് അന്നദാനം. രാത്രി 7ന് തിടങ്ങള്‍, തോറ്റം, കുളിച്ചു തോറ്റം, പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടം, മോന്തിക്കോലം. രാത്രി 12 മുതല്‍ കുട്ടിശാസ്തന്‍, ഭൈരവന്‍ , പൊട്ടന്‍, പൊട്ടിയമ്മ തെയ്യങ്ങളുടെ പുറപ്പാടും നൃത്തവിശേഷങ്ങളും. ഏപ്രില്‍ 12 ന് രാവിലെ വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, തുടര്‍ന്ന് പടിഞ്ഞാര്‍ ചാമുണ്ഡി, ചൂളിയാര്‍ ഭഗവതി തെയ്യങ്ങള്‍. ഉച്ചക്ക് അന്നദാനം, ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് ധര്‍മ്മദൈവം കോലസ്വരൂപത്തുതായ പരദേവതയുടെ തിരുമുടി നിവരല്‍. തുടര്‍ന്ന് മൂവാളം കുഴി ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാട്. വൈകുന്നേരം 6 ന് വിളക്കിലരിയോടെ കളിയാട്ടം സമാപിക്കും. പൊട്ടിയമ്മ തെയ്യം കെട്ടിയാടുന്ന ഏക തറവാടാണ് കണ്ണോല്‍പടി പാറ്റേന്‍ തറവാട്. തൃക്കണ്ണാടപ്പന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായതാണ് പാറ്റേന്‍ തറവാട്.
