മൂവാറ്റുപുഴയിലെ ആള്‍ക്കൂട്ടക്കൊല; പ്രതികളില്‍ ഒരുകുടുംബത്തിലെ മൂന്നുപേരും; സിപിഐ മുന്‍ പഞ്ചായത്തംഗം ഉള്‍പെടേ 10 പേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി അശോക് ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും. സിപിഐ മുന്‍ പഞ്ചായത്ത് മെമ്പറും കേസില്‍ പ്രതിയാണ്. ഇയാള്‍ക്കൊപ്പം ഹോട്ടലില്‍ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയുടെ വീട്ടില്‍ രാത്രി എത്തിയതിന് ആള്‍ക്കൂട്ടം കെട്ടിയിട്ടു മര്‍ദിച്ചതാണ് അശോക് ദാസിന്റെ മരണത്തിന് കാരണം. അശോക് ദാസും പെണ്‍കുട്ടികളും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ ഇയാള്‍ വീട്ടിനുള്ളില്‍ വച്ച് സ്വയം കൈകള്‍ക്ക് മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയപ്പോള്‍ നാട്ടുകാര്‍ കൂട്ടം കൂടി മര്‍ദ്ദിച്ചു. കെട്ടിയിട്ട ശേഷവും മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനത്തില്‍ ശ്വാസകോശം തകര്‍ന്നു. തലയുടെ വലതുഭാഗത്ത് ഉണ്ടായ മര്‍ദ്ദനത്തില്‍ രക്തസ്രാവം ഉണ്ടായി. ഇത് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. പ്രതികള്‍ കെട്ടിയിട്ട് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. മുവാറ്റുപുഴ താലൂക്കിലെ വാളകം കവലയിലാണ് സംഭവമുണ്ടായത്. അവശനിലയിലായ അശോക് ദാസിനെ പുലര്‍ച്ചെ തന്നെ പൊലീസ് എത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാവിലെ വിദഗ്ധ ചികിത്സയ്ക്കായി ശ്രമിക്കുന്നതിനിടെ മരിച്ചിരുന്നു. പെണ്‍ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
അശോക് ദാസ് യൂട്യൂബറായിരുന്നു. യൂട്യൂബില്‍ എംസി മുന്നു എന്ന പേരിലാണ് അശോക് ദാസ് അറിയപ്പെട്ടിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page