അശോക് ദാസിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നത് തന്നെ; പെണ്‍കുട്ടിയുടെ വീട്ടില്‍ വന്നതിനെ ചൊല്ലി ക്രൂര മര്‍ദ്ദനം; മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

കൊച്ചി: മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളിയായ അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്നാണെന്ന് പൊലീസ്. പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം. തലയ്ക്കും നെഞ്ചിനുമേറ്റ മര്‍ദനമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വ്യാഴാഴ്ച രാത്രി 11.30 ഓടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. പൊലീസ് സ്ഥലത്തെത്തി അശോക് ദാസിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ സിപിഐ മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാളകത്തെ ഹോട്ടലില്‍ ജോലി ചെയ്തു വരുകയായിരുന്നു മരിച്ച അശോക് ദാസ്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page