പൂച്ചക്കാലില്‍ യുവാവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശിനി റിത്വിക സാഹു (25) ആണ് മരിച്ചത്. സുഹൃത്തും ഒഡീഷ സ്വദേശിയുമായ സാമുവേല്‍ (28) ആണ് കൊലപ്പെടുത്തിയത്. ഇയാള്‍ സംഭവത്തിനുശേഷം നാട്ടിലേക്ക് ഒളിവില്‍ പോയി. മാര്‍ച്ച് 30ന് പെരുമ്പളം കവലയ്ക്ക് സമീപത്തെ സ്വകാര്യ കമ്പനിയില്‍ വെച്ചാണ് യുവതിക്ക് കുത്തേറ്റത്. ബൈക്കില്‍ എത്തിയ സാമുവല്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കെ കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. നിലവിളി കേട്ട നാട്ടുകാരാണ് പരിക്കേറ്റ റിത്വികയെ ആശുപത്രിയില്‍ എത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റിത്വിക വെള്ളിയാഴ്ച രാത്രിയോടെ മരണപ്പെട്ടു. സാമുവലും റിത്വികയും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. അതിനിടെ സാമുവല്‍ മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഇതറിഞ്ഞ റിത്വിക സാമുവലുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് നേരിട്ട് കാണുവാന്‍ സാമുവല്‍ എത്തിയത്. ഒളിവില്‍ പോയ സാമുവലിനെ പിടികൂടാന്‍ പൂച്ചാക്കല്‍ പൊലീസ് ഒഡീഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്
![](https://mlozaudj56ft.i.optimole.com/w:1875/h:834/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound7777660384720569946.jpg)