ആദായ നികുതി വകുപ്പ് റെയ്ഡ് ശക്തമാക്കി; ബി.ജെ.പി എം.എല്‍എയുടെ സഹായിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 1.20 കോടി രൂപയും 100 പവന്‍ സ്വര്‍ണാഭരണങ്ങളും

ബി.ജെ.പി എം.എല്‍എ ബൈരതി ബസവരാജിന്റെ സഹായിയുടെ വീട്ടില്‍ നിന്ന് 1.20 കോടി രൂപയും 100 പവന്‍ സ്വര്‍ണാഭരണങ്ങളും ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടികൂടി. കര്‍ണാടകയിലെ കെആര്‍ പുരം എംഎല്‍എ ആയ ബൈരതിയുടെ പിഎ മഞ്ജുനാഥിന്റെ മരുമകനും കൃഷ്ണഗിരിയിലെ ക്രഷര്‍ യൂണിറ്റ് ഉടമയുമായ ലോകേഷ് കുമാറിന്റെ വീട്ടില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത തുകയും ആഭരണങ്ങളും പിടിച്ചെടുത്തത്.
മാര്‍ച്ച് 28 ന് ബംഗളൂരുവില്‍ നിന്ന് ഹൊസൂരിലേക്ക് പോകുമ്പോള്‍ ഇയാളുടെ കാര്‍ ഇലക്ഷന്‍ ഫ്ളയിംഗ് സ്‌ക്വാഡ് റെയ്ഡ് ചെയ്തിരുന്നു. അന്ന് ഇയാളുടെ പക്കല്‍ നിന്ന് 10 ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഫ്‌ളയിങ് സ്‌ക്വാഡ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പണവും ആഭരണങ്ങളും കണ്ടെത്തിയത്. കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പയുടെയും ബസവരാജ് ബൊമ്മൈയുടെയും നേതൃത്വത്തിലുള്ള മന്ത്രിസഭകളില്‍ മന്ത്രിയായിരുന്ന ബൈരതി ബസവരാജിന്റെ അടുത്ത അനുയായിയാണ് ലോകേഷ്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് സീതാറാം നഗര്‍ ജലകണ്‌ഠേശ്വരര്‍ നഗറിലെ വീട്ടിലാണ് റെയ്ഡ് നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page