കാഞ്ഞങ്ങാട്: വീടിന്റെ ടെറസില്‍ കിടന്നുറങ്ങിയ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ യുവാവ് താഴെ വീണ് മരിച്ചു. കാഞ്ഞങ്ങാട് ആവി കണ്ടംകടവില്‍ താമസിക്കുന്ന ഗൗരിയുടെ മകന്‍ കെ. ശരത് (33) ആണ് മരിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. ചൂട് കാരണം വീടിന്റെ ടെറസില്‍ ഉറങ്ങിയിരുന്ന ശരത് അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്നു പറയുന്നു. പരേതനായ സുരേന്ദ്രനാണ് പിതാവ്. ഏക സഹോദരി: ശരണ്യ.
