കാസര്‍കോട്: ഹൈന്ദവാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ ഇടതുപക്ഷവും മതതീവ്രവാദികളും നടത്തുന്ന കുപ്രചാരണങ്ങളില്‍ ഹൈന്ദവര്‍ കുടുങ്ങരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരന്‍ പറഞ്ഞു. ജില്ലാ പ്രവര്‍ത്തക സമിതിയോഗം കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉളിയതായ വിഷ്ണു ആസ്ര, ഗോവിന്ദന്‍, കേശാവചാര്യ, ഉദയന്‍, ഷാജി, മോഹനന്‍ പ്രസംഗിച്ചു. ഭാരവാഹികളായി സ്വാമി യോഗനന്ദ സരസ്വതി, സ്വാമി പ്രേമനന്ദ, വിഷ്ണു ആസ്ര, കരുണാകരന്‍, ഗോവിന്ദന്‍ (രക്ഷാ.), എസ്. പി ഷാജി(പ്രസി.), ഗോപാലകൃഷ്ണന്‍ (വര്‍ക്കിങ് പ്രസി.), രാമന്‍ (വൈ. പ്രസി.), കെ. വി കുഞ്ഞിക്കണ്ണന്‍, രമേശ് യാദവ്, രാജന്‍ (ജന. സെക്ര.), കെ. മോഹനന്‍, എ. മണികണ്ഠന്‍ (സെക്ര.), ശ്രീകണ്ഠന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
