ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ഇടതു മുന്നണിയിലെ സി പി എം സ്ഥാനാര്‍ത്ഥിക്കു മറ്റൊരു ഭീഷണി. പെരിയ ഇരട്ടക്കൊലക്കേസ് വിധി എറണാകുളം പ്രത്യേക സി ബി ഐ കോടതി താമസിയാതെ പ്രഖ്യാപിച്ചേക്കുമെന്നു സൂചനയുണ്ട്.
പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനമുണ്ടായേക്കുമെന്നു പൊതുവേ കരുതുന്നു.
പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്‌ലാല്‍- കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസാണ് സി ബി ഐ കോടതിയില്‍ പരിഗണനയിലുള്ളത്. മുന്‍ എം എല്‍ എയും സി പി എം നേതാവുമായ കെ വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി എം പ്രാദേശിക നേതാവ് പീതാംബരന്‍ എന്നിവര്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കേസിലുള്ളത്. പീതാംബരനാണ് ഒന്നാംപ്രതി. 2019 ഫെബ്രുവരിയിലാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.