കുമ്പളയില്‍ അറ്റകുറ്റപ്പണിക്കു നിറുത്തിയിരുന്ന സ്വിഫ്ട് കാറും ഓട്ടോ ടെമ്പോയും കത്തി നശിച്ചു; അഗ്നിശമന വിഭാഗത്തിന്റെ മൂന്ന് യൂണിറ്റ് എത്തി തീകെടുത്തി

കാസര്‍കോട്: കുമ്പളയില്‍ അറ്റകുറ്റപ്പണിക്കു നിറുത്തിയിരുന്ന സ്വിഫ്ട് കാറും ഗുഡ്‌സ് ഓട്ടോയും കത്തി നശിച്ചു.
വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന കുമ്പള പൊസത്തടുക്കയിലെ മധുസൂദനന്റെ വീട്ടിനു മുന്നില്‍ നിറുത്തിയിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. വാഹനങ്ങള്‍ക്കു തീപിടിച്ച വിവരമറിഞ്ഞു കാസര്‍കോടു നിന്നെത്തിയ മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീ കെടുത്തിക്കൊണ്ടിരിക്കുന്നു. കാറും ഗുഡ്‌സ് ഓട്ടോയും അറ്റകുറ്റപ്പണിക്കു കൊണ്ടു വന്നതായിരുന്നു. കുമ്പള കടപ്പുറത്തെ കായിഞ്ഞിയുടേതാണ് ഗുഡ്‌സ് ഓട്ടോ. കാര്‍ മഞ്ചേശ്വരം സ്വദേശിയുടേതാണെന്നു പറയുന്നു.
തീപിടുത്ത വിവരമറിഞ്ഞു നാട്ടുകാരും തടിച്ചു കൂടിയിരുന്നു. തീപിടുത്ത കാരണം അറിവായിട്ടില്ല.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page

Light
Dark