കാസര്‍കോട് സ്വദേശി രതീഷ് പിലിക്കോടിന് ദേശീയ ഐക്കണ്‍ അവാര്‍ഡ്

കാസര്‍കോട്: മുന്‍ കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫിസറായിരുന്ന സാമൂഹ്യ പ്രവര്‍ത്തകനും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗം മലയാളം അധ്യാപകനുമായ രതീഷ് പിലിക്കോട് കല്‍ക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ബുക്കിന്റെ
ഈ വര്‍ഷത്തെ നാഷണല്‍ സോഷ്യല്‍ വര്‍ക്കര്‍ ഐക്കണ്‍ അവാര്‍ഡിന് അര്‍ഹനായി.
കിഡ്‌നി അസുഖബാധിതനായ തൃശൂര്‍ സ്വദേശി പ്രതീഷ് നിര്‍മ്മിച്ച പുസ്തക തട്ടിന്റെ പ്രചാരണം ഏറ്റെടുക്കുകയും അതുവഴി 16 ലക്ഷം രൂപയോളം അദ്ദേഹത്തിന് സ്വരൂപിച്ചു കൊടുക്കാന്‍ സാധിച്ചതും, കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പരിപാടികളും, പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് രതീഷിന് ദേശീയ പുരസ്‌കാരം ലഭ്യമായത്. ലോക ശ്രദ്ധയാകര്‍ഷിച്ച കുടുംബശ്രീ നടപ്പിലാക്കിയ തിരികെ സ്‌കൂളില്‍ ക്യാമ്പയിനിന്റെ ആശയം കണ്ടെത്തി അതിന് നേതൃത്വം നല്‍കിയതും, വിദ്യാഭ്യാസ മേഖലയിലെ വിവിധ ഇടപ്പെടലുകള്‍ നടത്തിയതും രതീഷായിരുന്നു.
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമാണ്. ഏപ്രില്‍ ഏഴാം തീയതി ഞായറാഴ്ച കാഞ്ഞങ്ങാട് വെച്ച് പുരസ്‌കാരം വിതരണം ചെയ്യുമെന്ന് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം ജൂറി ഹെഡും, ഓള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് കേരളയുടെ സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താര്‍ ആദൂര്‍ അറിയിച്ചു. സ്വദേശിയായ റിട്ട.റവന്യു ഉദ്യോഗസ്ഥന്‍ കെ.കൃഷ്ണന്‍ നായരുടെയും, കെ.പ്രമീളയുടെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page