അനുജയും ഹാഷിമും തമ്മില്‍ അടുപ്പമുണ്ടായിരുന്നോ? മൊബൈല്‍ ഫോണ്‍ പരിശോധന നിര്‍ണായകം; അപകടത്തിന്റെ ദുരൂഹത ഒഴിയുന്നില്ല

പത്തനംതിട്ട: പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല.
ദുരൂഹത നീക്കാന്‍ രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈഫോണുകളിലെ ചാറ്റ് വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. ഫോണ്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ആര്‍ക്കും ഒരു വിവരവുമില്ല. എത്ര നാള്‍ മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ട്, അപകടമുണ്ടായ ദിവസം ഇവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോ, എന്തെങ്കിലും തരത്തില്‍ പ്രകോപനപരമായ അയച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാകും പൊലീസ് പരിശോധിക്കുക.
വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ഹാഷിം എന്തിനു ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറ്റി എന്നതും പൊലീസിന്റെ പ്രധാന ചോദ്യമാണ്. തിരുവനന്തപുരത്തേക്കാണ് അനുജ സഹഅദ്ധ്യാപകരോടൊപ്പം വിനോദ യാത്രപോയത്. യാത്രപോയ വാഹനത്തിന്റെ വാതില്‍ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് അദ്ധ്യാപകര്‍ പറഞ്ഞിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് അധ്യാപകര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നു മദ്യക്കുപ്പി കണ്ടെടുത്തിയതും സംശയം വര്‍ധിപ്പിക്കുന്നു. അതേസമയം, മരിച്ച ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്‌കരിച്ചു. അനുജയുടെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page