കാസര്‍കോട്: യേശുക്രിസ്തുവിന്റെ പീഡാനുഭവസ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. തിരുകര്‍മ്മങ്ങളും കുരിശിന്റെ വഴിയുമാണ് പ്രധാന ചടങ്ങുകള്‍. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പ്രസംഗങ്ങളും നടന്നു. ഇന്നലെ പെസഹ വ്യാഴത്തിന്റെ ഭാഗമായി ചര്‍ച്ചുകളില്‍ വിവിധ ചടങ്ങുകള്‍ ഭക്ത്യാദരപൂര്‍വ്വം നടന്നു. കാല്‍ കഴുകല്‍ ശുശ്രൂഷകളിലും അപ്പം മുറിക്കല്‍ ചടങ്ങുകളിലും ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. കാസര്‍കോട് നഗരത്തില്‍ സെന്റ് ജോസഫ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴിയില്‍ നിരവധി വിശ്വാസികള്‍ അണിനിരന്നു.
