ഭാര്യാപീഡനമെന്ന് കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

ഭാര്യാ പീഡനമെന്ന് കുറിപ്പെഴുതി വച്ച് ഭര്‍ത്താവ് ജീവനൊടുക്കി. ബംഗളൂരു, ഗോവിന്ദപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സയ്യിദ് അക്തല്‍ അന്‍സാര്‍ (38)ആണ് തൂങ്ങി മരിച്ചത്. വാതുവയ്പുകാരനാണ് ഇദ്ദേഹം. ഏഴുകൊല്ലം മുമ്പാണ് ഇയാള്‍ വിവാഹിതനായത്. ഈ ബന്ധത്തില്‍ നാലു മക്കളുണ്ട്. അന്‍സാര്‍ ആത്മഹത്യാ കുറിപ്പ് എഴുതി വച്ചാണ് ജീവനൊടുക്കിയത്. ഭാര്യ തന്നെ പണത്തിനായി നിരന്തരം പീഡിപ്പിച്ചതായി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മാനസികമായി പീഡിപ്പിച്ചതായും തനിക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്നും അക്കാര്യം പറഞ്ഞ് മക്കളെയും കൂട്ടി മറ്റൊരിടത്തേയ്ക്ക് താമസം മാറിയതായും കുറിപ്പില്‍ പറയുന്നു. എന്നാല്‍ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങളെ കുറിച്ച് പരിശോധന നടത്തി വരികയാണ് പൊലീസ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page