കാസര്‍കോട്: ബംഗ്‌ളൂരു റൂറല്‍ ക്രൈബ്രാഞ്ച് പൊലീസ് മഞ്ചേശ്വരം, കടമ്പാര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലെത്തിയ കര്‍ണ്ണാടക പൊലീസ് മഞ്ചേശ്വരം പൊലീസിന്റെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്. ബംഗ്‌ളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത പണമിടപാട് കേസിലെ പ്രതിയെ തേടി ഇന്നലെ രാവിലെയാണ് കര്‍ണ്ണാടക പൊലീസ് എത്തിയത്. പ്രതിയെന്നു സംശയിക്കുന്ന ആളുടെ വീടു വളഞ്ഞ പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനു തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ മഞ്ചേശ്വരം പൊലീസിന്റെ സഹായം തേടിയത്. പിന്നീട് മഞ്ചേശ്വരം പൊലീസിന്റെ സഹായത്തോടെ കടമ്പാര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്താണ്് സംഘം മടങ്ങിയത്. എന്നാല്‍ പണഇടപാടു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
