ആചാരപ്പെരുമയില്‍ ശാലിയ പൊറാട്ട് അരങ്ങില്‍;സത്യഭാമയുടെ മോഹിനിയാട്ടവും കറുപ്പും വെളുപ്പും പൊറാട്ടില്‍ വിഷയമായി.. വിഡിയോ കാണാം

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ പൂരോത്സവത്തിന്റെ ഭാഗമായി നടത്തിയ ശാലിയ പൊറാട്ട് ആക്ഷേപഹാസ്യങ്ങളുമായി പൊട്ടിച്ചിരിയുടെ പൂരം തീര്‍ത്തു. ആനുകാലിക വിഷയങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ച പദ്മശാലിയ പൊറാട്ട് സാമൂഹികതിന്മകളെ തുറന്നുകാട്ടാനുള്ള വേദിയാക്കി. തിരഞ്ഞെടുപ്പും ഏറ്റവും ഒടുവിലായെത്തിയ കലാമണ്ഡലം സത്യഭാമയുടെ കറുപ്പും വെളുപ്പും പൊറാട്ടില്‍ സ്ഥാനം പിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ പൊറാട്ട് വേഷങ്ങള്‍ അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ തൊഴുതശേഷം വായ്ത്താരികളും നര്‍മസല്ലാപങ്ങളുമായി തളിയില്‍ നീലകണ്‌ഠേശ്വരന്റെ തിരുനടയിലെത്തി.
ഇതിനു ശേഷം പ്രത്യേകം തയ്യാറാക്കിയ അരയാല്‍തറയില്‍ വേഷങ്ങള്‍ എത്തി.
ആചാരവേഷങ്ങളായ ചേകവന്‍മാര്‍, വാഴപോതി, പരമ്പരാഗത വേഷങ്ങളായ കല്‍പ്പണിക്കാരന്‍, കൊങ്ങിണി എന്നിവയ്ക്കു പുറമെ, കല്ലുമ്മക്കായ വില്പനക്കാര്‍, കശുവണ്ടി വില്പനക്കാരന്‍, വനദിനം, മുലപ്പാല്‍ ബാങ്ക് തുടങ്ങിയവും പൊറാട്ടില്‍ വിഷയങ്ങളായി. പഴമയും പുതുമയും കോര്‍ത്തിണക്കിയ വേഷങ്ങള്‍ കാഴ്ചക്കാരില്‍ ചിരിയും ചിന്തയുമുണര്‍ത്തി. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ പദ്മശാലിയ പൊറാട്ട് ആസ്വദിക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിനാളുകളെത്തി.

https://youtu.be/Nsx1x-q-XQE?si=1bYQ9d-u2dlIA0Hn

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page