കാസര്‍കോട്: കനത്ത വേനല്‍ച്ചൂട് തുടരുന്നതിനിടയില്‍ ഉപ്പളയില്‍ ഭേദപ്പെട്ട മഴ പെയ്തു. വെള്ളിയാഴ്ച രാവിലെ 7.30ന് ആരംഭിച്ച മഴ അരമണിക്കൂറോളം സമയത്തേക്ക് നീണ്ടു നിന്നു. ഉപ്പള, മംഗല്‍പാടി, സോങ്കാല്‍ എന്നിവിടങ്ങളിലാണ് നല്ല മഴ ലഭിച്ചത്. മഴ പെയ്തതോടെ ദേശീയ പാതയിലെ സര്‍വ്വീസ് റോഡ് ചെളിക്കുളമായി. ജില്ലയിലെ മറ്റു ചില ഭാഗങ്ങളില്‍ ചാറ്റല്‍ മഴയും ലഭിച്ചു. ചില ഭാഗങ്ങളില്‍ ഇടിമുട്ടി.
വേനല്‍ മഴയ്ക്ക് സാധ്യത ഉണ്ടെന്നു കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കനത്ത വേനല്‍മഴ കിട്ടിയാലും ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂട് കുറയില്ലെന്നാണ് കാലാവസ്ഥാരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
