പ്രതിഷേധ ചൂടില്‍ ഡല്‍ഹി; മന്ത്രിമാരായ അതിഷി മാര്‍ലേനയെയും സൗരഭ് ഭരദ്വാജിനെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു

ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ കനത്ത പ്രതിഷേധവുമായി എഎപി. അറസ്റ്റില്‍ പ്രതിഷേധിക്കുന്ന എഎപി പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് കൂട്ടമായി അറസ്റ്റ് ചെയ്തു. വിദ്യാഭ്യാസവകുപ്പ് മന്ത്രി അതിഷി മാര്‍ലേനയെയും ആരോഗ്യ വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജിനെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ഡല്‍ഹിയില്‍ മന്ത്രിമാരുടെ അറസ്റ്റിന് ശേഷവും പ്രതിഷേധങ്ങള്‍ തുടരുകയാണ്. പൊലീസ് പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ഐടിഒക്ക് സമീപത്തുവച്ച് പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു.
കൂടുതല്‍ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്ന സാഹചര്യത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കി. ഡല്‍ഹി ഐടിഒ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനാധിപത്യത്തിനെതിരായ ആക്രമണമാണ് അറസ്റ്റെന്ന് ആം ആദ്മി മന്ത്രി അതിഷി പ്രതികരിച്ചു. ബിജെപി സര്‍ക്കാരിനെ ഏകാധിപത്യമാണ് നടക്കുന്നതെന്നും സമാധാനമായി പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതിഷി വിമര്‍ശിച്ചു. അതിനിടെ ഇഡി നടപടിക്കെതിരായ അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രിം കോടതി നേരത്തെ തള്ളിയിരുന്നു. ഇഡി ഓഫീസില്‍ എത്തിച്ച കെജ്‌രിവാളിന്റെ മെര്‍ഡിക്കല്‍ പരിശോധന ഉടന്‍ നടക്കും. കെജ്‌രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു. അതേസമയം കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ഡല്‍ഹി മുഖ്യമന്ത്രിയോട് രാജിവെക്കാന്‍ ആവശ്യപ്പെടണമെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ബിജെപി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page