
കനത്ത ചൂടിലും പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റോഡ് ഷോ. റോഡിന്റെ ഇരുവശത്തും അണിനിരന്ന പ്രവര്‍ത്തകരെയും ജനങ്ങളെയും അഭിവാദ്യം ചെയ്ത് അഞ്ച് വിളക്ക് മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്റര്‍ മോദി തുറന്ന വാഹനത്തില്‍ സഞ്ചരിച്ചു. പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു. 30 മിനിറ്റോളം റോഡ് ഷോ നടന്നു. ഉയര്‍ന്ന ചൂടിനെ വകവയ്ക്കാതെ മുദ്രാവാക്യം മുഴക്കിയാണ് ആവേശത്തോടെ അണികള്‍ അദ്ദേഹത്തെ വരവേറ്റത്. മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും മലപ്പുറം സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്‌മണ്യവും തുറന്ന വാഹനത്തില്‍ സഞ്ചരിച്ചു. രാവിലെ 10.30 ഓടെ ഹെലികോപ്റ്ററില്‍ പാലക്കാട് മേഴ്സി കോളേജ് മൈതാനത്ത് എത്തിയ അദ്ദേഹത്തെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഗ്രൗണ്ടില്‍ നിന്ന് കാറില്‍ നഗര മധ്യത്തിലെ കോട്ട മൈതാനത്തെ അഞ്ച് വിളക്കില്‍ എത്തി. റോഡ് ഷോയ്ക്ക് ശേഷം പ്രധാനമന്ത്രിക്ക് തണിവ് നാട്ടിലേക്ക് പോയി. 5000 ത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി ഇവിടെ നിയോഗിച്ചിരുന്നു. ഉച്ചവരെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. എഎസ്പിജി ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘവും സ്ഥലം ക്യാമ്പ് ചെയ്യുന്നുണ്ട്. തിങ്കളാഴ്ച വൈകീട്ട് കോയമ്പത്തൂര്‍ നഗരത്തിലും മോദി രണ്ട് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയിരുന്നു.
