തോക്കുമായി ഉപ്പള സ്വദേശി ഗുജറാത്തില്‍ അറസ്റ്റില്‍; കേരള പൊലീസും അന്വേഷണം തുടങ്ങി

കാസര്‍കോട്: രാജ്യം തെരഞ്ഞെടുപ്പ് ലഹരിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കാസര്‍കോട്, ഉപ്പള സ്വദേശി ഗുജറാത്തില്‍ തോക്കുമായി അറസ്റ്റില്‍. ഉപ്പളയിലെ ഓട്ടോ ഡ്രൈവറും മജല്‍ സ്വദേശിയുമായ മുഹമ്മദ് സുഹൈല്‍ ആണ് ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. എന്താണ് ഇയാളുടെ ഉദ്ദേശമെന്ന് വ്യക്തമല്ല. പിടിയിലായ മുഹമ്മദ് സുഹൈലിന്റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഗുജറാത്ത് പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഗുജറാത്ത് പൊലീസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൊലീസും വിവിധ രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. ഇയാള്‍ക്ക് കഞ്ചാവ് കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page