കാസര്‍കോട്: തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. പെരിയ അരങ്ങനടുക്കം സ്വദേശി പൊക്ലന്‍ (65) ആണ് മരിച്ചത്. 16 ന് ഉച്ചക്ക് കൈതക്കുളം ജോസിന്റെ പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സക്കിടെയാണ് മരണം. നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. ഭാര്യ: ജാനകി. മക്കള്‍: കെപി നാരായണന്‍(ഓട്ടോ ഡ്രൈവര്‍, പെരിയ), കെപി വിനോദ്, ഗീത. മരുമക്കള്‍: ശ്രീജ, ഉണ്ണി.
