രാജപുരം: യു.കെ യില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വണ്ണാത്തിക്കാനത്തെ മുത്തൂറ്റില്‍ അബീഷ്‌തോമസിന്റെ ഭാര്യ ഡിനിയ ബാബു (33)വാണ് രാജപുരം പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കോട്ടയം ബ്രഹ്‌മമംഗലം സ്വദേശിനി അഞ്ജന പണിക്കര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. 2023 ഏപ്രില്‍ 23നാണ് പരാതിക്കാരിയില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 6,40,000 രൂപ വാങ്ങിയത്. എന്നാല്‍ ജോലിയോ വാങ്ങിയ പണമോ തിരിച്ച് നല്‍കാതെ ചതിച്ചെന്നാണ് പരാതി.
