തിരുവനന്തപുരം: ദിവസം തോറും ഉയര്‍ന്നു കൊണ്ടിരിക്കുന്ന സൂര്യതാപത്തില്‍ കേരളം ചുട്ട് പൊള്ളുന്നു. വെള്ളിയാഴ്ച സംസ്ഥാനത്തെ 9 ജില്ലകളില്‍ അധികൃതര്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ചൂട് വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
