ചേവാര്‍-നന്ദാരപ്പദവ് മലയോര ഹൈവെ ഇരുട്ടില്‍; 110 വൈദ്യുതി തൂണുകളിലെ ബാറ്ററികള്‍ ഊരിക്കൊണ്ടു പോയതായി പരാതി

കാസര്‍കോട്: മഞ്ചേശ്വരം പൈവളിഗെ, ചേവാര്‍ മുതല്‍ നന്ദാരപ്പദവ് വരെയുള്ള മലയോര ഹൈവെ ഇരുട്ടില്‍. സൗരോര്‍ജ്ജ വിളക്കുകളാണ് ഈ റോഡില്‍ തെരുവു വിളക്കിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഒരു മാസം മുമ്പ് ഓരോ വിളക്കുകളും ഓരോ ദിവസങ്ങളായി കണ്ണടച്ചു. റോഡ് പൂര്‍ണ്ണമായും ഇരുട്ടിലായി. ഇത് സംബന്ധിച്ച് നാട്ടുകാര്‍ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചുവെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതിയുണ്ട്. ഇതേ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ ഹര്‍ഷാദ് വൊര്‍ക്കാടി മലയോര ഹൈവെ അതോറിറ്റിക്കു പരാതി നല്‍കി. ഇതോടെ അധികൃതര്‍ എത്തുകയും റോഡ് ഇരുട്ടിലായതിന്റെ കാരണം കണ്ടെത്തുകയുമായിരുന്നു. ചേവാര്‍ മുതല്‍ നന്ദാരപ്പദവ് വരെയുള്ള 110 തൂണുകളിലെയും സോളാര്‍ ബാറ്ററികള്‍ ഊരിക്കൊണ്ടു പോയതാണ് വിളക്കുകള്‍ അണയാന്‍ ഇടയാക്കിയതെന്നു കണ്ടെത്തി. എന്നാല്‍ നാട്ടുകാരെയും യാത്രക്കാരെയും ഇരുട്ടിലേക്ക് തള്ളിവിട്ട മോഷ്ടാവ് ആരാണെന്നു കണ്ടെത്തിയിട്ടില്ല. ഇത് സംബന്ധിച്ച മലയോര ഹൈവെ അതോറിറ്റി അധികൃതര്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മണ്ണിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതര നിലയില്‍, മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്, സംഭവം ബദിയഡുക്കയില്‍

You cannot copy content of this page

Light
Dark