ധർമ്മപുരി : തമിഴ്നാട് ധർമ്മപുരിയിൽ ജില്ലയിൽ 10 വയസ്സുകാരനെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കിണറ്റിൽ തളളിയിട്ടു കൊലപ്പെടുത്തിയ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. അഞ്ചാം ക്ലാസ് വിദ്യർത്ഥിയായ 10 വയസ്സുകാരനു മാമ്പഴം നൽകാമെന്നു പറഞ്ഞു കൊതിപ്പിച്ച ശേഷമാണ് 17 കാരനായ പ്ലസ്ടു വിദ്യാർത്ഥി കൂട്ടികൊണ്ടു പോയതെന്നു പറയുന്നു.
പത്തു വയസ്സുകാരനെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ 17 കാരൻ 10 വയസ്സുകാരനായ മകനെ കൂട്ടിക്കൊണ്ടു പോകുന്നതുകണ്ടു വെന്നു നാട്ടുകാർ അറിയിച്ചു മാതാപിതാക്കൾ ഈ വിവരം പൊലീസിനു കൈമാറി. പൊലീസ് സി.സി.ടി.വി. കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇരുവരും നടന്നു പോവുന്ന ദൃശ്യങ്ങൾ ലഭിച്ചു. പിന്നീട് ഒരു വയലിലേക്കു പോകുന്ന ദൃശ്യങ്ങളും 17 കാരൻ ഒറ്റക്കു മടങ്ങുന്ന ദൃശ്യവും ലഭിച്ചതോടെ 17 കാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ 10 വയസ്സുകാരനെ കിണറ്റിൽ തള്ളിയിട്ടുകൊലപ്പെടുത്തിയതു താനാണെന്നു സമ്മതിക്കുകയും ചെയ്തു. കുട്ടിയെ താൻ ലൈംഗികമായി പീഡിപ്പിച്ചെന്നും അക്കാര്യം കുട്ടി മറ്റാരോടെങ്കിലും പറയുമെന്നു ഭയന്നാണ് അവനെ കിണറ്റിൽ തളിയിട്ടു കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചതായി പൊലീസ് വിശദീകരിച്ചു.