ബാംഗ്ലൂര്‍: 10 രൂപയ്ക്ക് ഊണ്. അത്ഭുതപ്പെടേണ്ട. ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊണിനു മാത്രമല്ല വിലക്കുറവ്. പ്രഭാത ഭക്ഷണത്തിന് അഞ്ചു രൂപയേ വിലയുള്ളൂ. കുറഞ്ഞ നിരക്കില്‍ ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള ഇന്ദിരാ കാന്റീന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ ഉദ്ഘാടനം ചെയ്തു. മാത്രമല്ല, ഭക്ഷണത്തിന്റെ ഗുണനിലവാരം ഭക്ഷണം കഴിച്ച് അദ്ദേഹവും മന്ത്രി സഭാംഗങ്ങളും ഉറപ്പാക്കുകയും ചെയ്തു. ബാംഗ്ലൂരില്‍ 188 ഇന്ദിരാ കാന്റീനുകള്‍ തുറക്കാനാണ് പരിപാടി. ഇതില്‍ 40 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. സംസ്ഥാനത്ത് 600 ഇന്ദിരാ കാന്റീനുകള്‍ തുറക്കും.