കാസർകോട് : ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നു കോൺ. നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുമെന്നും ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ ആ നിയമം നടപ്പിലാക്കില്ലെന്നും എ ഐ സി സി വർക്കിംഗ് കമ്മിറ്റി അംഗമായ രമേശ് ചെന്നിത്തല പറഞ്ഞു. കാസർകോട് പാർലമെന്റ് മണ്ഡലം നേതൃതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. പി കെ ഫൈസൽ, ഗോവിന്ദൻ നായർ, എൻഎ നെല്ലിക്കുന്ന് എം.എൽ.എ, സി.ടി അഹമ്മദലി, കെ പി കുഞ്ഞിക്കണ്ണൻ, എ അബ്ദുറഹിമാൻ, ഹക്കീം കുന്നിൽ, കെ നീലകണ്ഠൻ , ബാലകൃഷ്ണൻ പെരിയ, ഹരീഷ് ബി നമ്പ്യാർ, പി എ അഷ്റഫലി, സൈമൺ അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.
