കാഞ്ഞങ്ങാട്: പെരിയ പോളിടെക്‌നിക്കില്‍ കോളേജ് ദിനാഘോഷത്തോടനുബന്ധിച്ചാണ് ഇരുവിഭാഗത്തിലും വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി 12 പേര്‍ക്ക് പരിക്ക്. കോളേജ് കാമ്പസിനകത്ത് കെട്ടിയ കൊടി തോരണങ്ങള്‍ അഴിക്കാന്‍ പറഞ്ഞതിന് ഒരു സംഘം വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നുവത്രെ. അനുരാഗ്, പ്രജിത്ത്, അഭിനന്ദ്, അബിത്ത്, അശ്വിന്‍, ധീരജ്, വൈശാഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അനുരാഗിന്റെ പരാതിയില്‍ വിദ്യാര്‍ത്ഥികളായ അഭിനന്ദ്, സാരംഗ്, സബിത്ത്, അതുല്‍ എന്നിവരുടെ പേരില്‍ പൊലീസ് കേസെടുത്തു. ഹോസ്റ്റലിന് അകത്ത് എസ്എഫ്‌ഐക്ക് കമ്മിറ്റി രൂപികരിക്കാന്‍ കഴിയാത്തതിലുള്ള വിരോധത്താല്‍ ഹോസ്റ്റലില്‍ താമസിച്ച് വരുന്ന ബാസിത്ത് എന്നയാളെ തടഞ്ഞ് നിര്‍ത്തി പിടിച്ചു തള്ളുകയും വാക്ക് തര്‍ക്കത്തില്‍ ആവുന്നതും കണ്ട് തടയാന്‍ ചെന്ന അഭിനന്ദ്, സാരംഗ്, അഭിരാം, അതുല്‍, മുഹമ്മദ് ഫസിഹ് എന്നിവരെ തടഞ്ഞ് വെക്കുകയും കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും, കോളേജിന് പുറത്തിറങ്ങിയാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍
പ്രജിത്ത് ഭരത്, അനുരാഗ്, അശ്വിന്‍, അഭിനന്ദ്, വിഷ്ണു, അശ്വിന്‍ എ, ദേവരാഗ്, വൈശാഖന്‍ എന്നിവരുടെ പേരിലും ബേക്കല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ കെട്ടിടത്തിനടുത്തു വെച്ചാണ് സംഭവം.
