പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തിലെ കേസ് അന്വേഷണം സിബിഐയ്ക്കു വിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിദ്ധാര്‍ഥന്റെ പിതാവ് ഇന്നുരാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു. ഇതിന് ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. സിദ്ധാര്‍ഥന്റെ പിതാവ് ടി ജയപ്രകാശും അമ്മാവന്‍ ഷിബുവുമാണ് മുഖ്യമന്ത്രിയെ കണ്ടത്. മകന്റെ മരണത്തില്‍ തങ്ങള്‍ക്കുള്ള സംശയം മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചതായും കേസ് സിബിഐയ്ക്കു വിടുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും കൂടിക്കാഴ്ചയ്ക്കു പിന്നാലെ സിദ്ധാര്‍ഥന്റെ അച്ഛന്‍ ടി.ജയപ്രകാശ് അറിയിച്ചു. അല്‍പസമയത്തിന് ശേഷം കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാര്‍ഥന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു.
