
രാജപുരം: അബദ്ധത്തില്‍ തോട്ടില്‍ വീണ് പരിക്കേറ്റ ആള്‍ ചികിത്സക്കിടെ മരിച്ചു. കോടോം എരംകൊടലിലെ കുഞ്ഞിരാമന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29ന് വൈകുന്നേരം വീടിന് സമീപം തോട്ടില്‍ കുളിക്കാന്‍ പോയപ്പോഴാണ് വീണത്. പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ജില്ലാആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ് വരവെ ഇന്നലെ രാത്രിയാണ് മരണം. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ശാരദ. മക്കള്‍: രമ്യ, രഞ്ജിത്ത്, രജിത്ത് (വിദ്യാര്‍ത്ഥി). മരുമക്കള്‍: രതീഷ് (ചുള്ളിക്കാട്), സുമിത. സഹോദരങ്ങള്‍: നാരായണന്‍ (തായന്നൂര്‍), കൃഷ്ണന്‍ (കനകപ്പളളി), ചന്ദ്രന്‍ (കൂളിപ്പാറ), ശേഖരന്‍ (കുണ്ടംകുഴി), ഭാരതി.