മംഗളൂരു:മംഗളൂരുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. മംഗളുരുവിലെ കടബയില്‍ ആണ് സംഭവം. കടബ സര്‍ക്കാര്‍ കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അഭിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ പരീക്ഷക്കായി കോളജില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. മൂവരും കോളജ് വരാന്തയില്‍ ഇരിക്കവെ ബൈക്കില്‍ വന്ന യുവാവ് ഒരു പെണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ഒപ്പം ഇരുന്ന മറ്റു രണ്ട് പേര്‍ക്ക് നേരെയും ആസിഡ് വീഴുകയായിരുന്നു. പ്രേമനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
അഭിനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്കും സാരമായി പൊള്ളലേറ്റു. ഇവരെ വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലേക്ക് മാറ്റിയിരിക്കുകയാണ്.
