കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചു കയറി സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ക്ക് പത്തു വര്‍ഷം കഠിന തടവും കാല്‍ലക്ഷം രൂപ പിഴയും ശിക്ഷ.
ചട്ടഞ്ചാല്‍, ബാലനടുക്കം സ്വദേശി അബ്ദുല്‍ റഷീദ് എന്ന ബാലന് റഷീദ്, മുഹമ്മദ് ആഷിഖ്, ഇബ്രാഹിം, മൊയ്തു എന്ന മൊയ്തീന് എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി എ.വി.ഉണ്ണികൃഷ്ണന് ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി.സതീശന് ഹാജരായി. 2016 സെപ്തംബര്‍ ആറിന് തെക്കില്‍ പള്ളത്തുങ്കാലിലാണ് കേസിനാസ്പദമായ സംഭവം. തെക്കില്‍ പള്ളത്തുങ്കാലിലെ ഷെഫീഖിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെയും സുഹൃത്തിനെയും ആക്രമിച്ചുവെന്നാണ് പൊലീസിന് നല്കിയ കേസ്.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/asfhdba65454.jpg)