കോഴിക്കോട് : 1.5 കോടി രൂപ വിപണിമൂല്യം ഉള്ള 2.5 കിലോഗ്രാം സ്വർണം, 1.88 ലക്ഷം രൂപ വില വരുന്ന 15800 സിഗരറ്റ് സ്റ്റിക്കുകൾ, 25.4 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസി എന്നിവ കോഴിക്കോട് വിമാനത്താവളത്തിൽ വച്ചു കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടികൂടി :
കള്ളക്കടത്ത് തടയുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പ്രിവന്റീവ് ഉദ്യോഗസ്ഥരാണ് സ്വർണ്ണമിശ്രിത രൂപത്തിൽ വിവിധ മാർഗങ്ങളിലൂടെ കടത്തികൊണ്ടുവരാൻ ശ്രമിച്ച 2.5 കിലോഗ്രാം തൂക്കം വരുന്ന 1.54 കോടി രൂപ വിലയുള്ള 24 കാരറ്റ് സ്വർണം 6 യാത്രക്കാരിൽ നിന്ന് പിടികൂടിയത്. ശരീരഭാഗങ്ങളിൽക്കൂടി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 1.5 കിലോഗ്രാം സ്വർണ്ണവും മറ്റു മാർഗങ്ങളിലൂടെ കൊണ്ട് വരാൻ ശ്രമിച്ചത് 1 കിലോഗ്രാം സ്വർണ്ണവും ആണ്. കൂടാതെ 1.88 ലക്ഷം രൂപ വില വരുന്ന ഗോൾഡ് ഫ്ലേക്ക് ബ്രാൻഡിൽ ഉള്ള 15000 സിഗരറ്റ് സ്റ്റിക്കുകളും പിടികൂടി. മറ്റൊരു കേസിൽ മതിയായ രേഖകൾ ഇല്ലാതെ വിദേശത്തേക്കു കടത്തുവാൻ ശ്രമിച്ച 25,000 യു കെ ഡോളർ ഒരു യാത്രക്കാരനിൽ നിന്നും പിടികൂടി. ഇന്ത്യൻ കറൻസി 25.4 ലക്ഷം രൂപയ്ക്ക് തത്തുല്യമായ സംഖ്യ യാണ് ഇപ്രകാരം പിടിച്ചെടുത്തത്. ഈ വ്യത്യസ്ത സംഭവങ്ങളിൽ ഒരു യാത്രക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്
