ഏഴാം ക്ളാസുകാരിയെ തുടർച്ചയായി പീഡിപ്പിച്ചു; ബന്ധുവായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

പത്തനംതിട്ട:പത്തനംതിട്ടചിറ്റാറില്‍ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായതായി പരാതി. പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ മീൻകുഴി സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു .വിദ്യാർത്ഥിയുടെ ബന്ധുകൂടിയാണ് പ്രതിയായായ ബിനു.

വിദ്യാർത്ഥിനി സ്കൂളില്‍ കൗണ്‍സിലിംഗിന് പോയപ്പോഴാണ് ഇത്തരത്തിലുള്ള പീഡനം നടന്ന വിവരം അറിഞ്ഞത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മൊഴി.

ഇതിന് പിന്നാലെയാണ് ബിനുവിനെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചു. പ്രതിയെ ഇന്നലെ വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ  വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page