ഈയാഴ്ച കരിപ്പൂരിൽ പിടിച്ചത്  3.87 കോടി രൂപ വിപണി മൂല്യം ഉള്ള 6.3 കിലോ ഗ്രാം സ്വർണ്ണം; പിടിയിലായത് യുവതി ഉൾപ്പെടെ 3 പേർ


കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ 3.87 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി. 6304 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണ്ണമാണ് പിടികൂടിയത്.  ശരീരഭാഗങ്ങളിലൂടെ ഒളിച്ചു കടത്തുന്നത്തിനു പുറമെ വ്യാപാരാവശ്യങ്ങൾക്കായി കൊണ്ടുവന്ന ചുരിദാറുകളിൽ കുഴമ്പ് രൂപത്തിൽ തേച്ചു പിടിപ്പിച്ച നിലയിലും കടലാസ് ഷീറ്റ്കൾക്ക് ഇടയിലും ഫ്ലവർ വയ്സുകൾക്കിടയിലും ഒളിപ്പിച്ചാണ് സ്വർണ്ണം കൊണ്ട് വന്നത്.

92 ലക്ഷം രൂപ വില മതിക്കുന്ന 1462 ഗ്രാം തൂക്കം ഉള്ള 24 കാരറ്റ് സ്വർണമാണ് ഒരു  യാത്രക്കാരി അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ചു കൊണ്ട് വന്ന സ്വർണ്ണമിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്തത്. മറ്റു മാർഗങ്ങൾ ആയ ചുരിദാറുകൾക്കിടയിൽ സ്വർണമിശ്രിതം തേച്ചു പിടിപ്പിക്കൽ, കടലാസ് ഷീറ്റ്കളിലും കടലാസ് പെട്ടിയിലും ഒളിപ്പിക്കൽ, സ്വർണമിശ്രിതത്തിന്റെ പൊടി കവറുകളിൽ ആക്കി ഫ്ലവർ വയ്സിൽ ഒളിപ്പിക്കൽ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച 5 സംഭവങ്ങളിലൂടെ പിടിച്ചെടുത്ത സ്വർണമിശ്രിതത്തിൽ നിന്നും വേർതിരിക്കാൻ ആയത് 24 കാരറ്റ് പരിശുദ്ധവും 1.17 കോടി രൂപ വിപണി മൂല്യം ഉള്ളതുമായ 1892  ഗ്രാം സ്വർണമാണ്. ഈ കേസുകളിൽ മൂന്നു യാത്രക്കാരെ അറസ്റ്റ് ചെയ്യുകയുണ്ടായെന്ന് കസ്റ്റംസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page